ബാലരാമപുരം:നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റും എൽ.ഡി.എഫ് നേടി.മത്സരം നടന്ന പന്ത്രണ്ട് സീറ്റുകളിലും എൻപത് ശതമാനം വോട്ടുകൾ നേടി എൽ.ഡി.എഫ് പാനൽ മികച്ച വിജയം നേടുകയായിരുന്നു.എം.പൊന്നയ്യൻ,എസ്.പ്രഭ കുമാർ ,ബിജു.കെ.വി,എൻ.വിജയകുമാർ, വി.സുധാകരൻ, സുനു വി.എസ്,സജികുമാർ എസ്.ആർസ,​ ടി. സദാനന്ദൻ, സി.കോമളവല്ലി ,ബീന.ബി.റ്റി, ബിന്ദു.റ്റി, സി.വിജയരാജൻ എന്നിവരാണ് വിജയികൾ. എസ്.സി, എസ്.ടി സംവരണ സീറ്റിൽ ബിനി കുമാർ.എൻ എതിരില്ലാതെ തിരഞ്ഞെടുത്തു. മുപ്പത്തഞ്ച് വർഷമായി എൽ.ഡി.എഫാണഅ ബാങ്ക് ഭരിക്കുന്നത്. 1992 മുതൽ അംഗങ്ങൾക്ക് തുടർച്ചയായി ലാഭവിഹിതം നൽകി വരുന്ന ക്ലാസ് ബാങ്കാണ്.വിജയത്തിൽ എൽ. ഡി. എഫ് ആഹ്ലാദ പ്രകടനവും നെല്ലിമൂട് ജംഗ്ഷനിൽ യോഗവും സംഘടിപ്പിച്ചു. ജനതാദൾ (എസ്) നെയ്യാറ്റിങ്കര നിയോജക മണ്ഡലം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം.നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ടി. ശ്രീകുമാർ ,നിയോജക മണ്ഡലം എൽ. ഡി. എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, വി.രാജേന്ദ്രൻ, എസ്.വിജയൻ, കെ.സോമൻ, കെ.പി.ശശിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.