വക്കം: കേരളത്തിൽ ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുതെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വക്കം മേഖലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ഡബ്ള്യൂ ആർ. ഹീബ ഉദ്ഘാടനം ചെയ്തു.എ. മാജിത അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എ. ഷൈലജാ ബീഗം, ഏരിയാ പ്രസിഡന്റ് ലിജാബോസ്, ന്യൂട്ടൺ അക്ബർ, ഗീതാ സുരേഷ്, നസീമടീച്ചർ, മീനുതാഹിം, ടി.ഷാജു തുടങ്ങിയവർ സംസാരിച്ചു. മേഘല ഭാരവാഹികളായി സബിത.ആർ (പ്രസിഡന്റ്) ശ്രീജ സുദർശനൻ (സെക്രട്ടറി) അജിതസതീശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.