
തിരുവനന്തപുരം:മണ്ണന്തല തണൽ ആർട്ട് ഗാലറിയിൽ മെറ്റമോർഫസിസ് എന്നപേരിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ചിത്ര-ശില്പ പ്രദർശനം നടക്കും.ചിത്രകാരൻ ബി.ഡി.ദത്തൻ പ്രദർശനം ഉദ്‌ഘാടനം ചെയ്തു.ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കാരയ്ക്കാമണ്ഡപം വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽഖാൻ മുഖ്യാതിഥിയായിരുന്നു.ചിത്രകാരൻ ആർ.എസ്.ബാബു ക്യുറേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ 7 വനിതകളുൾപ്പെടെ 17 കലാകാരന്മാരുടെ സൃഷ്ടികളുണ്ട്.രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശന സമയം.