
മുടപുരം:പെൻഷൻ ഉടൻ വിതരണം ചെയ്യുക,കിഴുവിലം ആയുർവേദ,ഹോമിയോ ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കിഴുവിലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഇന്നലെ ഏകദിന ഉപവാസം നടത്തി.ജില്ലാ യുവമോർച്ച ജനറൽ സെക്രട്ടറി നന്ദു ഉദ്‌ഘാടനം ചെയ്തു.ബി.ജെ.പി ഏരിയ പ്രസിഡന്റ് ബിജു മുടപുരം അദ്ധ്യക്ഷത വഹിച്ചു.ഏരിയ ജനറൽ സെക്രട്ടറി രതീഷ് മണ്ഡപം സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സുധീർ,സംസ്ഥാന വൈസപ്രസിഡന്റ് രഘുനാഥൻ,ജില്ലാ സെക്രട്ടറി മുളയറ രതീഷ് സംസ്ഥാന കൗൺസിൽ അംഗം ഭുവനചന്ദ്രൻനായർ, കടക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു,ജനറൽ സെക്രട്ടറിമാരായ എം. വിജയകുമാർ, അജി അയിലം, മണ്ഡലം സെക്രട്ടറി മാരായ അനീഷ്, പ്രകാശ് അണ്ടൂർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനീഷ് .പി, ആശ .സി, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഗോ, എസ്.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശൻ കൂന്തള്ളൂർ,പുരവൂർ ഏരിയ പ്രസിഡന്റ് രജിത ആർ.നായർ,ജനറൽ സെക്രട്ടറി ബൈജു കാട്ടുംപുറം തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ആശ നന്ദി പറഞ്ഞു.