plus

തിരുവനന്തപുരം: പ്ലസ്‌ വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് 5ന് രാവിലെ 9 ന് പ്രസിദ്ധീകരിക്കുമെന്നും രാവിലെ 11 മുതൽ വൈകിട്ട് അ‌ഞ്ച് വരെ സ്കൂളുകളിൽ പ്രവേശനം നേടാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പത്താം തീയതി​ വരെയാണ് അലോട്ട്മെന്റി​ന്റെ സമയം. ട്രയൽ അലോട്ട്‌മെന്റ് പരിശോധനയും തിരുത്തലും തിങ്കളാഴ്ച വൈകിട്ടോടെ പൂർത്തിയായി.