photo

പാലോട്:എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികളെ അനുമോദിക്കുന്നതിനായി ഡി.വൈ.എഫ്.ഐ പൗവ്വത്തൂർ യൂണിറ്റ് സംഘടിപ്പിച്ച അനുമോദനസന്ധ്യ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഠനോപകരണ വിതരണം ഡി.വൈ.എഫ്.ഐ വിതുര മുൻ ബ്ലോക്ക് സെക്രട്ടറി എം.എം റഫീക് നിർവ്വഹിച്ചു.സി.പി.എം വിതുര ഏരിയാ കമ്മിറ്റി അംഗം കെ.പി.ചന്ദ്രൻ,ഡി.വൈ.എഫ്.ഐ കുറുപുഴ മേഖല സെക്രട്ടറി ഷിജു,സി.പി.എം തോട്ടുംപുറം ബ്രാഞ്ച് സെക്രട്ടറി ഷിബു,യൂണിറ്റ് പ്രസിഡന്റ് ശരത്,യൂണിറ്റ് ജോയിന്റ് സെക്രട്ടറി ദിവ്യ എന്നിവർ സംസാരിച്ചു.