p

കടയ്ക്കാവൂർ:കടയ്ക്കാവൂർ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ സ്കൂളുകളിലെയും പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകുന്നതിന്റെ ഭാഗമായി തൊട്ടികല്ല് ലവ് ഡെയിൽ റസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന ക്ലാസും സൈബർ ബോധവത്കരണവും നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഡോ.അന്നമ്മ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജേഷ്.വി ഉദ്ഘാടനം ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസർ അസി.സബ് ഇൻസ്‌പെക്ടർ ജയപ്രസാദ്,സ്കൂൾ മാനേജർ ഷാഹിദബീവി,എസ്.പി.സി.ഒ ജ്യോതിഷ്,വനിതാ പരിശീലകരായ ബിജിമോൾ,മല്ലിക തുടങ്ങിയവർ സംസാരിച്ചു.