
വെള്ളറട: മുസ്ളിംലീഗ് വെള്ളറട പഞ്ചായത്ത് കമ്മിറ്റിയും സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിച്ച നിർദ്ധനർക്കുള്ള സഹായ റിലീഫ് പരിപാടിയുടെ ഉദ്ഘാടനം മുസ്ളിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് നിർവഹിച്ചു. ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിഴിഞ്ഞം റസാഖ്, പാറശാല മണ്ഡലം പ്രസിഡന്റ് പനച്ചമൂട് ഹുസൈൻ, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടി. നൗഷാദ്, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എം.എം. ഹസൻ സ്വാഗതവും ട്രഷറർ ലിബർട്ടി ഷാഹുൽ നന്ദിയും പറഞ്ഞു.