pvl

പൂവച്ചൽ: പൂവച്ചൽ ദാറുൽ അർഖം ഇസ്ലാമിയ കോളേജിന്റെ സനദ് ദാന മഹാ സമ്മേളനം ഞായറാഴ്ച രാത്രിയോടെ സമാപിച്ചു. സമ്മേളനത്തിൽ ദീനീ വിജ്ഞാന സദസ്, വിദ്യാർത്ഥി - യുവജന സമ്മേളനം,കുടുംബ സദസ്,പണ്ഡിത സമ്മേളനം, മാനവിക സമ്മേളനം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികൾ നടന്നു. ഖാസിം ഉസ്താദിന്റെ അദ്ധ്യക്ഷതയിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കെ.പി. അബൂബക്കർ ഹസ്രത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
നദ്‌വത്തുൽ ഉലമ സെക്രട്ടറി സയ്യിദ് ബിലാൽ നദ്‌വി സനദ് ദാനവും പ്രഭാഷണം നടത്തി.സമ്മേളനത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള വിശിഷ്ട വ്യക്തികളും പണ്ഡിതരും പങ്കെടുത്തു. ദാറുൽ അർഖം ഇസ്ലാമിയ കോളേജിലെ അലീമിയാൻ നഗറിലെ സ്റ്റുഡന്റ്സ് എക്സിബിഷനും നടന്നു.