
പൂവച്ചൽ: പൂവച്ചൽ ടൗൺ മുസ്ലിം ജമാഅത്തിൽ പുതിയതായി പണി കഴിപ്പിച്ച ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ഉദ്ഘാടനം ടൗൺ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ കലാം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിദ്യാർത്ഥി - രക്ഷകർത്തൃസംഗമം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽഹാദി അൽകാശിഫി ഉദ്ഘാടനം ചെയ്തു. പൂവച്ചൽ സുധീർ,സജാദ് സെലക്ഷൻ,എസ്.പീരുമുഹമ്മദ്,മുഹമ്മദ് ഇല്യാസ്,എ.അനീഷ്, സലാഹുദ്ദീൻ,അനസ് അൽ ഹുസ്നി,ഷാഫി മൗലവി,സെക്രട്ടറി ഷമീർ.എം,നസീർ എന്നിവർ സംസാരിച്ചു.