വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായ കുന്നത്തുകാൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത ബി.എൻ.വൈ.എസ് - എം.ഡി സ്വസ്ഥവൃത്ത,ബി.എ.എം.എസ് - എംഫിൽ യോഗ, എം.എസ്.സി യോഗ, പി.ജി ഡിപ്ളോം ഇൻ യോഗ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ സർക്കാർ ഡിപ്പാർട്ട്മെന്റിൽ നിന്നോ ഉള്ള യോഗ കോഴ്സ് പൂർത്തീകരിച്ചിരിക്കണം. പ്രായപരിധി 40 കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. അഭിമുഖം 12ന് രാവിലെ 10ന് കുന്നത്തുകാൽ ആയുർവേദ ഡിസ്പെൻസറിയിൽ നടക്കും. ഫോൺ: 9447500862.