നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം ഇളവനിക്കര ശാഖയുടെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗം എസ്.എൽ. ബിനു, ശാഖാ സെക്രട്ടറി എം.എസ്. അഭിലാഷ്,കമ്മിറ്റിയംഗം ജയാനന്ദൻ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ബി.സദാശിവൻ (പ്രസിഡന്റ്), പി.സുരേഷ് (വൈസ് പ്രസിഡന്റ്),
എം.എസ്. അഭിലാഷ്. (സെക്രട്ടറി), എസ്.എൽ.ബിനു (യൂണിയൻ പ്രതിനിധി), കൃഷ്ണകുമാർ, ജയാനന്ദൻ,ഷൈജു.എസ്. രാജേന്ദ്രൻ,
കൃഷ്ണമൂർത്തി, ഷിബു.വി, അനിൽകുമാർ (കമ്മിറ്റി അംഗങ്ങൾ), സതികുമാർ, മനോഹരൻ, ശിവപ്രസാദ്.ബി. (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.