photo

നെടുമങ്ങാട്: ആനാട് മണ്ഡപം വാർഡ് കോൺഗ്രസ് കമ്മിറ്റി ആലംകോട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ മുഖ്യപ്രഭാഷണം നടത്തി. ആനാട് പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ തങ്കപ്പൻ അയ്യരെ പൊന്നാട അണിയിച്ചും,രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡലിന് അർഹനായ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എ.സതികുമാറിനെയും,ഡോ.എ.പി.ജെ. അബ്ദുൾ കലാം ആരോഗ്യമിത്ര അവർഡിന് അർഹത നേടിയ ഡോ. ജാസ്മിനെയും, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പേരൂർക്കട രാജീവിനെയും ആദരിച്ചു. കൂടാതെ മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകരെയും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെയും മറ്റ് പരീക്ഷകളിലെ വിജയികളെയും അനുമോദിക്കുകയും പഠനോപകരണ വിതരണവും ചടങ്ങിൽ നടന്നു. ആനാട് മൂഴി മണ്ഡലം പ്രസിഡന്റുമാരായ പുത്തൻപാലം ഷഹിദ്, വേട്ടംപള്ളി സനൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ. അജയകുമാർ, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, ഹുമയൂൺ കബീർ, ആനാട് ഗോപകുമാർ, വേങ്കവിള സുരേഷ് എന്നിവർ സംസാരിച്ചു.