
നെയ്യാറ്റിൻകര: കെ.എൽ.സി.എ പെരുങ്കടവിള സോണൽ സമിതിയുടെ നേതൃത്വത്തിൽ ഫെറോനയിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും രൂപതയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരെയും അനുമോദിച്ചു. പ്രതിഭാ സംഗമവും അനുമോദന സമ്മേളനവും സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ബിനിൽ മണലുവിള അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് സെമിനാർ ഫൊറോന വികാരി ഡോ.സിറിൽ ഹാരിസ് ഉദ്ഘാടനം ചെയ്തു. എച്ച്.ആർ.ഡി.സി തിരുവനന്തപുരം കരിയർ ഗൈഡൻസിലെ നോബിൾ മില്ലർ സെമിനാർ നയിച്ചു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് അംഗം അൻസജിത റസൽ മുഖ്യസന്ദേശവും നൽകി. ഫാ. ലൂക്ക് കടവിൽ പുരയിൽ, ജയരാജ് പാലിയോട്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ പി.ആർ, ആനിമേറ്റർ മായാ വർഗീസ്, അനിൽ മണ്ണൂർ, ധർമ്മരാജ് എന്നിവർ പങ്കെടുത്തു.