award

ചിറയിൻകീഴ്:പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റസിഡന്റ്‌സ് അസോസിയേഷന്റെ വിദ്യാഭ്യാസ അവാർഡ് ദാനവും ആരോഗ്യ ബോധവത്കരണ മാജിക്‌ഷോയും അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ദക്ഷിണ മേഖല ഐ.ജി പി.പ്രകാശ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ എം.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ നടപ്പിലാക്കുന്ന ഭൂമിക്കൊരു കുട പദ്ധതിയുടെ ഉദ്ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. അനിൽ നിർവഹിച്ചു. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ.എസ്.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. വിഷരഹിത പച്ചക്കറി എന്ന ആശയം മുൻനിറുത്തി അസോസിയേഷൻ നടപ്പിലാക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഗംഗ അനി നിർവഹിച്ചു. സി.വി.ആർ.എ പദ്ധതിയുടെ ലോഗോ പ്രകാശനം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ് സുനീഷ് ബാബു നിർവഹിച്ചു. ചിറയിൻകീഴ് എസ്.ഐ അമർസിംഗ് നായകം,എ.ഡി.എസ് ചെയർ പേഴ്സൺ ജീന,എം.അബ്ദുൽ ജബ്ബാർ,എഡിനോറ എം.ഡി ജി.പ്രഭാകരൻ,മജിഷ്യൻ നാഥ്,എം.ഉമ്മർ, എസ്.ശശി,എസ്.വിജയൻ,സജീവ്.ആർ,എ.കെ.സലിം എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു,ഡിഗ്രി,പി.ജി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി. അസോസിയേഷൻ കുടുംബത്തിൽ നിന്നും ഡിഫാമിൽ ഉന്നത വിജയം നേടിയ ഡോ. ഐശ്വര്യ സുധവിജയൻ,എം ടെക്കിൽ ഉന്നത വിജയം നേടിയ സുർഭി ചന്ദ്രൻ,കാർഡിയാക് ടെക്നോളജിയിൽ ഉന്നത വിജയം നേടിയ ഷിജിന ജലാലിനെയും,ബി.എസ്.സി നഴ്സിംഗിൽ ഉന്നത വിജയം നേടിയ എസ്.ബുഷ്‌റയെയും ബി.ടെക്കിൽ ഉന്നത വിജയം നേടിയ ബി.അനഘയെയും പുരസ്‌കാരം നൽകി ആദരിച്ചു. തുടർന്ന് ആരോഗ്യസംരക്ഷണ ബോധവത്കരണ മാജിക്‌ ഷോ നാഥ് അവതരിപ്പിച്ചു.