xz1

ഉദിയൻകുളങ്ങര: സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലെ അങ്കണവാടികളിലെ പ്രീസ്‌കൂൾ കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനായി ആഴ്ചയിൽ 2 ദിവസം മുട്ടയും പാലും വിതരണം പദ്ധതിയുടെ പഞ്ചായത്ത് തല ഉല്‍ഘാടനം പെരുംങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ അങ്കണവാടികളിലും ബ്ലോക്ക് ജനപ്രതിനിധികളുടെയും വാർഡ് മെമ്പർമാരുടെയും, അങ്കണവാടി തല മോണിറ്ററിംഗ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങളുടെയും പ്രദേശവാസികളുടെയും പങ്കാളിത്തതോടെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പെരുംകടവിള അഡിഷണൽ ശിശു വികസന പദ്ധതി ഓഫീസർ സിന്ധു, ഐ.സി.ഡി എസ് സൂപ്പർവൈസർ അഞ്ചു എന്നിവർ സംസാരിച്ചു.