mla

നെയ്യാറ്റിന്‍കര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാര്‍ മേളയുടെ പബ്ലിസിറ്റി ഓഫീസ് കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി. പി. എം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, മേള ജനറൽ കൺവീനർ എം. ഷാനവാസ്, സബ് കമ്മിറ്റികളുടെ ചെയർമാൻ കെ.കെ. ഷിബു, അഡ്വ. മഞ്ചവിളാകം ജയകുമാർ, കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, ഷാമില, പ്രസന്നകുമാർ, സമിതി ഭാരവാഹികളായ പ്രദീപ്, ബാലചന്ദ്രൻനായർ, രാജ്‌മോഹൻ, എ.എസ്. മോഹൻ, സി.പി.എം ആറാലുംമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഹനീഫ, മുണ്ടയ്ക്കൽ രാജേഷ്, അഡ്വ. തലയൽ പ്രകാശ് എന്നിവർ പങ്കെടുത്തു.