purathedukan-sramikunnu

കല്ലമ്പലം: പള്ളിക്കൽ മടവൂർ എൽ.പി സ്കൂളിന് സമീപം ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. കൊട്ടിയം സ്വദേശി വിഷ്ണുവിനാണ് (30 പരിക്കേറ്റത്. കാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ കല്ലമ്പലം ഫയർഫോഴ്സ് അരമണിക്കൂർ പരിശ്രമിച്ചാണ് പുറത്തെടുത്തത്. കാലിന് പരിക്കേറ്റ വിഷ്ണുവിനെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. എതിർ ദിശകളിൽ നിന്ന് അമിത വേഗത്തിൽ വന്ന ലോറികൾ കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് മഴയുണ്ടായിരുന്നു. സംഭവത്തെ തുടർന്ന്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കല്ലമ്പലം ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.പ്രദീപ്‌ കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.