khosa

തിരുവനന്തപുരം: ഡോ.നവ്ജ്യോത് ഖോസ ലേബർ കമ്മിഷണറായി ചുമതലയേറ്റു. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച കളക്ടർക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കളക്ടറായിരിക്കേ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നാഷണൽ വാട്ടർ അവാർഡും നാഷണൽ കമ്മിഷൻ ഫോർ ചൈൽഡ് റൈറ്റ് പ്രൊട്ടക്‌ഷൻ തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച 20 ജില്ലകളിലൊന്നെന്ന ബഹുമതിയും തിരുവനന്തപുരത്തെ തേടിയെത്തി. പഞ്ചാബ് സ്വദേശിയായ നവജ്യോത് ഖോസ 2012 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥയാണ്. അമൃത്‌സർ ഗവ. ഡെന്റൽ കോളേജിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. ഭർത്താവ് ഡോ. ലാൽജീത് സിംഗ് ബ്രാഡ്. മൂന്ന് വയസുള്ള അനാഹത് മകളാണ്.