
ബാലരാമപുരം:നെയ്‌ത്തു തൊഴിലിനെ കശാപ്പ് ചെയ്യാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ആസൂത്രിതമായി നടത്തുന്ന കനത്ത വെല്ലുവിളികൾക്ക് പരിഹാരം ആവശ്യപ്പെട്ട് 22ന് രാജ്ഭവന് മുന്നിലും പാർലമെന്റ് സമ്മേളനഘട്ടത്തിൽ ഡൽഹിയിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ കേരളാ കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് കുഴിവിള ശശി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ,മംഗലത്തുകോണം തുളസീധരൻ, എൻ.എസ്.ജയചന്ദ്രൻ,കുഴിവിള ജയരാജൻ,ജിബിൻ,സജി കുഴിവിള,ഷിജു,കുഴിവിള ജയചന്ദ്രൻ, പയറ്റുവിള മധു, സുകുമാരൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.