തിരുവനന്തപുരം:ജില്ലാ ശുചീകരണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പി.എസ്.നായിഡു അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി കല്ലയം ജോയി,സുനിൽ മതിലകം,കാലടി പ്രേമചന്ദ്രൻ,മൈക്കിൾ ബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ശരത് സ്വാഗതവും പാപ്പാട് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.