award

തിരുവനന്തപുരം:എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ മെമ്മോറിയൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഷാൻ ബീമാപ്പള്ളി,അബ്ദുൽഹാദി അല്ലാമ, യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റ് ഡി.നൗഷാദ്,റാഷിദ് പാച്ചല്ലൂർ, ഫാറസ് മാറ്റപ്പളളി, മുഹമ്മദ് ലൈസൽ എന്നിവർ പങ്കെടുത്തു.