
കഴക്കൂട്ടം:കേരള കർഷക സംഘം മംഗലപുരം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഞാറു നടീൽ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ജലീൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി പ്രസിഡന്റ് പത്മകുമാർ,ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് യാസർ,മേഖലാ കമ്മിറ്റി സെക്രട്ടറി ബി. ശിവപ്രസാദ്, പ്രസിഡന്റ് സലിം,അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഏരിയ ട്രഷററുമായ നിലയം ഹരികുമാർ,ഏരിയാ കമ്മിറ്റി അംഗം ഷിബിലാ സക്കീർ,സി.പി.എം കണിയാപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.ഉണ്ണികൃഷ്ണൻ നായർ,സി.പി.എം മംഗലപുരം ഏരിയ കമ്മിറ്റി അംഗങ്ങളായ വി.വിജയകുമാർ, കെ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു