തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇന്ത്യൻ സ്വാതന്ത്ര്യചരിത്ര പുസ്തക പ്രദർശനത്തിന് തുടക്കമായി.ഒന്നാം സ്വാതന്ത്ര്യസമരം മുതൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അവസ്ഥകൾ വരെ പ്രതിപാദിക്കുന്ന വിവിധ ഭാഷാപുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്. വേലുത്തമ്പി ദളവ,കേരളത്തിലെ സ്വാതന്ത്ര്യ സമരശ്രമങ്ങൾ, അംബേദ്കർ,ഭരണഘടനാ, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടങ്ങി സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ചു എല്ലാ മികച്ച പുസ്തകങ്ങളും പ്രദർശനത്തെ വ്യത്യസ്തമാക്കുന്നു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ മലയാള വിഭാഗത്തിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. 15വരെ എല്ലാ ലൈബ്രറി പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8.30 മുതൽ രാത്രി 7.30 വരെയാണ് പ്രദർശനം.