
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് സിവിൽ സപ്ലൈസിന് 400 കോടി രൂപ സർക്കാർ അനുവദിച്ചു. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ട കിറ്റിന് 434 രൂപയാണ് കണക്കാക്കുന്നത്. ലോഡിംഗ്, കടത്തുകൂലി എന്നിവയ്ക്കായുള്ള 13 രൂപയും ചേർത്ത് ഒരു കിറ്റിന് 447 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.