anu

വെഞ്ഞാറമൂട് :കോൺഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വാമനപുരം പഞ്ചായത്ത് പ്രദേശങ്ങളിലുളള കുട്ടികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.ബി.എ സംസ്കൃതം പരീക്ഷയിൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്ക് നേടിയ നസീബി.എം.എസിനെ അനുമോദിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. എൻ.ആർ.ദിനേശ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ,ഡി.സി.സി ജനറൽ സെക്രട്ടറി വാമനപുരം രവി,ഡി.സി.സി അംഗം എൻ.സുദർശനൻ,വാമനപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജീവ് പി.നായർ,പഞ്ചായത്ത് മെമ്പർ ബിനിത കുമാരി, മോഹനചന്ദ്രൻ നായർ,മീതുർ അനിൽ,അനിൽ,ജിതിൻ.എസ്.ഉണ്ണികൃഷ്ണൻ.അരുൺ ലാൽ,എസ്.കുമാർ എന്നിവർ സംസാരിച്ചു.