വെഞ്ഞാറമൂട്:കർഷകസംഘം മാണിക്കൽ ലോക്കൽ സമ്മേളനം ജില്ലാ ട്രഷറർ ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.എ. യശോധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ ആർ.അനിൽ സ്വാഗതം പറഞ്ഞു.ലോക്കൽ സെക്രട്ടറി എം.എം സാലി പ്രവർത്തന റിപ്പോർട്ട് അവതരിച്ചു.ജില്ലാ കമ്മിറ്റി അംഗം ജി.രാജേന്ദ്രൻ, ഏരിയ സെക്രട്ടറി ആർ.മുരളി,പ്രസിഡന്റ് എം. എസ്.രാജു,സി.പി.എം ഏരിയ സെക്രട്ടറി ഇ.എ.സലിം തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എ.യശോധരൻനായർ (പ്രസിഡന്റ്),നിസാർ കൊപ്പം,രജിത (വൈസ് പ്രസിഡന്റുമാർ),എം.എം സാലി (സെക്രട്ടറി),രാജശേഖരൻ നായർ,ശ്യാമള (ജോയിന്റ് സെക്രട്ടറിമാർ),പി.എൻ വേണു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.