
കിളിമാനൂർ:ഗണിതം മധുരമാക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന ഉല്ലാസ ഗണിതം,ഗണിത വിജയം പദ്ധതികളുടെ അദ്ധ്യാപക പരിശീലനത്തിന് തുടക്കമായി.കിളിമാനൂർ ബി.ആർ.സി പരിധിയിലെ ഒന്ന്,രണ്ട് ക്ലാസിലെ അദ്ധ്യാപകർക്ക് ഉല്ലാസ ഗണിതം പരിശീലനമാണ് നൽകിയത്.മൂന്ന്,നാല് ക്ലാസിലെ അദ്ധ്യാപകർക്ക് ഗണിത വിജയം പരിശീലനവുമാണ് കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സാബു.വി.ആർ ഉദ്ഘാടനം നിർവഹിച്ചു.അദ്ധ്യാപക പരിശീലകരായ സ്മിത.പി.കെ,ദീപ.ടി.എസ്,ധന്യ.ടി.എസ്,മായ.ജി.എസ്,ഷാനവാസ്.ബി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.