general

ബാലരാമപുരം: ജനതാദൾ (എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതേതര മുന്നേറ്റ പ്രചാരണ വാഹനജാഥ വിഴിഞ്ഞം ഉച്ചക്കടയിൽ ,ജാഥ ക്യാപ്റ്റൻ ജില്ലാ പ്രസിഡന്റ് അഡ്വ.എസ് ഫിറോസ് ലാലിന് പാർട്ടി പതാക കൈമാറി ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മാത്യു. ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു - മുൻ എം.എൽ.എ. ജമീലാ പ്രകാശം, കൊല്ലങ്കോട് രവീന്ദ്രൻ നായർ, തകിടി കൃഷ്ണൻ നായർ, വി.സുധാകരൻ, കരുംകുളo വിജയകുമാർ, ഡി.ആർ.സെലിൻ, വല്ലൂർ രാജീവ്, പീറ്റർപോൾ,കോളിയൂർ സുരേഷ്, വേളി പ്രമോദ്, കരുംകുളം വിൻസെന്റ്,​ കെ.ചന്ദ്രശേഖരൻ, അഡ്വ.മുരളീധരൻ നായർ,ജെ. ജ്ഞാനദാസ് തുടങ്ങിയവർ സംസാരിച്ചു. എസ്. ഗീത സ്വാഗതവും ടി.വിജയൻ നന്ദിയും പറഞ്ഞു.മൂന്ന് ദിവസത്തെ പര്യടനത്തിനു ശേഷംജാഥ വർക്കലയിൽ സമാപിക്കും