നെടുമങ്ങാട്:കുട്ടി കുരുന്നുകളുടെ കരുത്തുറപ്പാക്കാൻ ആനാട് ഗ്രാമപഞ്ചായത്തിലെ 7ാം നമ്പർ അങ്കണവാടിയിൽ സർക്കാർ പദ്ധതിയായ 'പോഷക ബാല്യം' പദ്ധതി ആനാട്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ഉദ്ഘാടനം ചെയ്തു.പദ്ധതിയുടെ ഭാഗമായി ഇന്ന് മുതൽ അങ്കണവാടി കുട്ടികൾക്ക് തിങ്കൾ വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ,വെളളി ദിവസങ്ങളിൽ മുട്ടയും നൽകും.ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വേങ്കവിള സജി,ബ്ലോക്ക് മെമ്പർശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.