1

പൂവാർ: തൃശ്ശൂർ ചാവക്കാട് ചേറ്റുവായിൽ കടലിൽ മത്സ്യബന്ധനത്തിന് പോയ കരുംകുളം പുല്ലുവിള സ്വദേശികളായ ഗിൽബർട്ടിനെയും വർഗീസിനെയും കാണാതായതോടെ പുല്ലുവിള മത്സ്യഗ്രാമം കണ്ണീർക്കടലിലായി.

അഞ്ച് ദിവസം മുൻപാണ് പുല്ലുവിള പഴയതുറ പുരയിടത്തിൽ ഗിൽബർട്ടും(58), വർഗീസും (46,മണി) ഉൾപ്പെടെ ആറുപേർ കടലിൽ പോയത്. മത്സ്യബന്ധനത്തിന് ശേഷം മടങ്ങി വരുന്നതിനിടെ ശക്തമായ കാറ്റിലും മഴയിലും ബോട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് നാല് പേർ നീന്തി രക്ഷപ്പെട്ടു. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം വൈകുകയാണ്. പുഷ്പലില്ലിയാണ് ഗിൽബർട്ടിന്റെ ഭാര്യ. മക്കൾ: വിൽഫ്രഡ്, വിൻസി. ഷീജയാണ് വർഗീസിന്റെ ഭാര്യ. മക്കൾ: തദയൂസ്, ബെയ്സിൽ, മനോജ്.