thoppikkavilam-road

വക്കം: തോപ്പിക്ക വിളാകം - രണ്ടാം ഗേറ്റ് റെയിൽവേ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം. കുണ്ടും കുഴിയും വെള്ളക്കെട്ടും വശങ്ങളിലെ പുൽക്കാടും ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമാക്കുന്നു. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ നിരവധിയിടങ്ങളിലാണ് വെള്ളക്കെട്ട്. റോഡിനു വശങ്ങളിലെ പുൽക്കാട് കാൽനടയാത്ര പോലും ദുസ്സകമാക്കുന്നു. സമീപത്തെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അടക്കം നിരവധി പേർ യാത്ര ചെയ്യുന്ന റോഡാണിത്. റെയിൽവേയുടെ റോഡായതിനാൽ ഗ്രാമ പഞ്ചായത്തിന് അറ്റകുറ്റപണികൾ നടത്താനും കഴിയില്ല.