
കിളിമാനൂർ:അടയമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി ,പ്ലസ്ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ അനുമോദിക്കലും മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും കർഷകരെയും കലാകായിക പ്രതിഭകളെ ആദരിക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് എ.ആർ.ഷമീം അദ്ധ്യക്ഷത വഹിച്ചു.അഡ്വ.സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഷിഹാബുദ്ദീൻ,പി.സൊണാൾജ്,എൻ.ആർ ജോഷി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ,ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ചെറുനാരകം കോട് ജോണി,പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡന്റ് അടയമൺ എസ്. മുരളീധരൻ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എസ്.ശ്യാം നാഥ്,ആർ മനോഹരൻ,മോഹൻലാൽ,ഹരിശങ്കർ,പഞ്ചായത്തംഗം ഷീജ സുബൈർ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രമാഭായി അമ്മ,ഷീമാ സണ്ണി,ആദേശ് സുധർമൻ, ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. ബി.ഷാജി സ്വാഗതവും ഹരിശങ്കർ നന്ദിയും പറഞ്ഞു.