കല്ലമ്പലം: ആർ.എസ്.പി നാവായിക്കുളം ലോക്കൽ സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം നാവായിക്കുളം ബിന്നി ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി വർക്കല ഈസ്റ്റ് മണ്ഡലം സെക്രട്ടറി ചെമ്മരുതി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ചന്ദ്രബാബു, കെ.ജോതി ബാബു, യു.ടി.യു.സി താലൂക്ക് പ്രസിഡന്റ് തോമസ്‌ ക്ലാരിയോൺ, കെ.രാജേഷ്, രാമചന്ദ്രൻ നായർ, എ.സമീർ, ആർ.എസ്.പി ചെമ്മരുതി ലോക്കൽ സെക്രട്ടറി മുട്ടപ്പലം ഷാജി, അലിയാര്‍കുഞ്ഞ്, ജി.ജയചന്ദ്രൻ, പുലിയൂർചന്ദ്രൻ, ബൈജു കിഴക്കനേല, എസ്.രാമചന്ദ്രൻ നായർ, ബൈജു തെങ്കാശി തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ബോസ് കുമാറിനെ തിരഞ്ഞെടുത്തു.