നെയ്യാറ്റിൻകര:ധനുവച്ചപുരം എൻ.കെ എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠന പ്രോത്സാഹന സമ്മാനമായി എ.ടി കോവൂർ ട്രസ്റ്റ് അവാർഡുകൾ വിതരണം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ ഇരിങ്ങൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.ഡോ.സി.വി ജയകുമാർ അവാർഡ് ദാനം നി‌ർവഹിച്ചു.ട്രസ്റ്റ് സെക്രട്ടറി ധനുവച്ചപുരം സുകുമാരൻ,പി.ടി.എ പ്രസിഡന്റ് ബൈജു,എത്സ ടീച്ചർ എന്നിവ‌ർ പങ്കെടുത്തു.അവാർ‌ഡിനായി തുരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾക്ക് കാഷ് അവാർഡും പുസ്തക കിറ്റും സമ്മാനമായി നൽകി. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഐ.ശാന്തകുമാർ രചിച്ച ഭൂമിയുടെ കാവൽക്കാരൻ എന്ന പുസ്തം വിദ്യാർത്ഥികൾക്ക് നൽകി.