
പൂവച്ചൽ: കോൺഗ്രസ് പൂവച്ചൽ മുളമൂട് ബൂത്ത് കമ്മിറ്റിയും ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുളമൂട് ടൗൺ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'സദസ് 2022' കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബു ഉദ്ഘാടനം ചെയ്തു. ബി.ടെക് ഉൾപ്പെടെയുള്ള കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പ്രദേശത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും കർഷകരെയും നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന യുവജന വിദ്യാർത്ഥി നേതാക്കളെയും ആദരിച്ചു.
ബൂത്ത് പ്രസിഡന്റ് കെ.ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ.ഉദയകുമാർ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി,ആർ.അനൂപ് കുമാർ,എ.സുകുമാരൻ നായർ, എ.എസ്.ഇർഷാദ്,പി.രാജേന്ദ്രൻ, സി.വിജയൻ,ശ്രീക്കുട്ടി സതീഷ്,രാഘവലാൽ,യു.ബി.അജിലാഷ്, ലിജു സാമുവൽ,ബോബി അലോഷ്യസ്,എം.ഫസിലുദ്ദീൻ,ജെ. ഫസീല,റിജുവർഗീസ്,ജിജോമോൻ,വാർഡ് പ്രസിഡന്റ് ജെ.സുനിൽകുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മുളമൂട് അനീഷ്,ഗൗതം കാട്ടാക്കട,ആർ.വി.രഞ്ജു തുടങ്ങിയവർ സംസാരിച്ചു.കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണവും ചെയ്തു.