
തിരുവനന്തപുരം:ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഋഗ് ഉപാകർമ്മം സഭാ മന്ദിരമായ ശ്രീ നരസിംഹ വിലാസം ഹാളിൽ നടന്നു.ഋഗ്വേദികളായ ഗൗഡ സാരസ്വാത ബ്രാഹ്മണർ ആചാര്യ നിർദ്ദേശപ്രകാരമാണ് ശ്രാവണ പഞ്ചമി ദിനമായ ഇന്ന് ഉപാകർമ്മം അനുഷ്ഠിച്ചത്.ഗ്രാമപുരോഹിതൻ രതീഷ് ഭട്ട് മുഖ്യകാർമ്മികത്വം വഹിച്ചു.ഹവനത്തിനും പൂജകൾക്കും ശേഷം സന്നിഹിതരായവർക്ക് നവ യജ്ഞോപവീതം (പൂണൂൽ) നൽകിയതോടെ ചടങ്ങുകൾ അവസാനിച്ചു.
ശ്രീ നരസിംഹ വിലാസം ഹാളിൽ നടന്ന ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഋഗ് ഉപാകർമ്മം