
തിരുവനന്തപുരം: കാർഷിക വിപണി ശാക്തീകരണത്തിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പഴം-പച്ചക്കറി വിപണനത്തിനായി ശീതീകരണ സംവിധാനമുള്ള 10 വാഹനങ്ങളുടെ (റീഫർ വാനുകൾ ) ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.മന്ത്രിമാരായ പി.പ്രസാദ്,ആന്റണി രാജു,കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്,സെക്രട്ടറി ഡോ.ബി.അശോക്,ഡയറക്ടർ ടി.വി.സുബാഷ് എന്നിവർ പങ്കെടുത്തു.
വിവിധ ജില്ലകളിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ,ഹോർട്ടികോർപ്പ്,കാർഷികോത്പാദക സംഘങ്ങൾ എന്നിവർക്കാണ് റീഫർ വാനുകൾ നൽകിയത്.ആകെ 19 വാഹനങ്ങളിൽ ആദ്യഘട്ടത്തിലെ 10 എണ്ണമാണ് ഇന്നലെ നിരത്തിലിറങ്ങിയത്.800 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന വാഹനങ്ങളിൽ 6 മുതൽ 8 ഡിഗ്രി വരെ താപനിലയിൽ പഴം-പച്ചക്കറികൾ 6 മണിക്കൂർ വരെ ഫ്രഷ് ആയി സൂക്ഷിക്കാനാകും.