vd-satheesan

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന കേസ് അട്ടിമറിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സാക്ഷികൾ വ്യാപകമായി കൂറുമാറുന്നു. സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷിക്കാൻ സാക്ഷികൾക്കു മേൽ വലിയ സമ്മർദ്ദമാണ്. നീതി നടപ്പാക്കുന്നതിന് പകരം സ്വന്തക്കാരെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമം.

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഗ്യാരന്റി നൽകുന്ന നിയമ നിർമ്മാണത്തിന് സർക്കാർ അടിയന്തരമായി തയ്യാറാകണം. ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കണം. തട്ടിപ്പ് സംബന്ധിച്ച ആക്ഷേപങ്ങളിൽ അടിയന്തരമായി സർക്കാർ ഇടപെടണം. ജില്ലാ ബാങ്കുകളെ ഒഴിവാക്കി കേരള ബാങ്ക് രൂപീകരിച്ചതോടെ ആ ബാങ്കുകൾക്ക് പ്രശ്നപരിഹാരം സാദ്ധ്യമാകാതായി. റിസർവ്വ് ബാങ്കിന്റെ കക്ഷത്ത് സർക്കാർ തലവച്ചുകൊടുത്തിരിക്കുകയാണ്.

സ്വർണക്കടത്ത് കേസിൽ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകുന്നില്ല. ഷാർജ ഭരണാധികാരിയെ റൂട്ട് മാറ്റി ക്ലിഫ്ഹൗസിൽ എത്തിച്ചതെന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടർസ്ഥാനത്ത് നിന്ന് വൈകിയാണെങ്കിലും മാറ്റാനെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കാലവർഷം നേരിടാൻ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പ്രതിപക്ഷം പൂർണ പിന്തുണ നൽകുമെന്നും സതീശൻ വ്യക്തമാക്കി.

 മു​നീ​ർ​ ​പ്രോ​ഗ്ര​സ്സീ​വാ​യി​ ​ചി​ന്തി​ക്കു​ന്ന​യാ​ൾ​:​ ​സ​തീ​ശൻ

യൂ​ണി​ഫോ​മി​ന്റെ​ ​പേ​രി​ൽ​ ​ഒ​രു​ ​വ​സ്ത്രം​ ​അ​ടി​ച്ചേ​ല്പി​ക്കു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ജ​ൻ​ഡ​ർ​ ​ന്യൂ​ട്ര​ൽ​ ​യൂ​ണി​ഫോ​മു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മു​സ്ലിം​ലീ​ഗ് ​നേ​താ​വ് ​ഡോ.​എം.​കെ.​ ​മു​നീ​ർ​ ​ന​ട​ത്തി​യ​ ​വി​വാ​ദ​പ​രാ​മ​ർ​ശ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​സ​തീ​ശ​ൻ.
യൂ​ണി​ഫോം​ ​എ​ന്ന​തൊ​രു​ ​പാ​റ്റേ​ൺ​ ​ആ​ണ്.​ ​അ​ത് ​പാ​ന്റും​ ​ഷ​ർ​ട്ടും​ ​ത​ന്നെ​യി​ട​ണ​മെ​ന്ന് ​അ​ടി​ച്ചേ​ല്പി​ക്കു​ന്ന​തെ​ന്തി​നാ​ണ്?​ ​അ​ടി​ച്ചേ​ല്പി​ച്ചാ​ൽ​ ​അ​തെ​ങ്ങ​നെ​ ​ജ​ൻ​ഡ​ർ​ ​ജ​സ്റ്റി​സാ​കും​?​ ​അ​വ​ര​വ​ർ​ക്ക് ​സൗ​ക​ര്യ​പ്ര​ദ​മാ​യ​ ​വ​സ്ത്രം​ ​ധ​രി​ക്കാം.​ ​അ​ത​ല്ലേ​ ​സ്വാ​ത​ന്ത്ര്യം.​ ​ഇ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഡോ.​എം.​കെ.​ ​മു​നീ​ർ​ ​വ​ള​രെ​ ​പ്രോ​ഗ്ര​സ്സീ​വാ​യി​ ​ചി​ന്തി​ക്കു​ന്ന​യാ​ളാ​ണ്.​ ​അ​ദ്ദേ​ഹം​ ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് ​ട്രാ​ൻ​സ് ​ജ​ൻ​ഡ​ർ​ ​പോ​ളി​സി​ ​ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി​ ​കൊ​ണ്ടു​വ​ന്ന​ത്.