
കല്ലമ്പലം:കരവാരം പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷന്റെ ആറാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ ചെയർമാൻ നിസാം തോട്ടക്കാട് അദ്ധ്യഷത വഹിച്ചു.സാഹിത്യ പുരസ്കാരം പ്രശസ്ത കവി ഗിരീഷ് പുലിയൂരിന് കൈമാറി.കെ.പുഷ്പരാജൻ,എസ്. നാസറുദ്ദീൻ,മജീദ് ഈരാണി,ജി.വിജയമ്മ,മനു എം.സ്,ദിനികുമാർ.ബി തുടങ്ങിയവരെ ഗിരീഷ് പുലിയൂർ പുരസ്കാരം നൽകി ആദരിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും മറ്റ് പരീഷകളിലെ റാങ്ക് ജേതാക്കളെയും പുരസ്കാരം നൽകി അനുമോദിച്ചു.സജീർ രാജകുമാരി,പി.ജെ.നഹാസ്,പി.രംഗനാഥൻ,കെ.ദിലീപ് കുമാർ,ബിനുരാജ്.ഡി,ഡോ.റാണി, രാമചന്ദ്രൻ.പി,സജീവ് ദിവാകരൻ,റീന തുടങ്ങിയവർ പങ്കെടുത്തു.