rescue

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ നിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. കനത്ത മഴ ഉരുൾപൊട്ടലിലേക്കും കൃഷി നാശത്തിലേക്കും നയിച്ചിട്ടുണ്ട്. പല റോഡുകളും തകർന്നു കഴിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. ഇത് സൃഷ്ടിച്ച പ്രയാസങ്ങളിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രവർത്തനങ്ങളിൽ അടിയന്തരമായും പാർട്ടി പ്രവർത്തകർ ഇടപെടണം.