
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രംഗത്തിറങ്ങാൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. സാദ്ധ്യമായ സഹായങ്ങളെല്ലാം സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സഹായമെത്തിക്കാൻ കക്ഷിഭേദമന്യേ ബഹുജനങ്ങൾ മുന്നോട്ടു വരണം. മഴക്കെടുതി നേരിടുന്നതിന് അടിയന്തര കേന്ദ്രസഹായം ലഭ്യമാക്കണം.