
വർക്കല: ആർ.എസ്.പി 22-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടന്ന ആർ.എസ്.പി ഇലകമൺ ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം ജി.അശോകൻ അധ്യക്ഷത വഹിച്ചു. എം. നജിം, തോമസ് ക്ലാരിയോൺ, അഡ്വ. അജിൻ, എൻ.സദാശിവൻ, ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ സംസാരിച്ചു. അഡ്വ. അജിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.