
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ 36-ാം വാർഷിക പൊതുയോഗം ചെയർമാൻ കോലിയക്കോട് എൻ. കൃഷ്‌ണൻ നായർ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ, ഭരണസമിതി അംഗങ്ങളായ കെ. രാജഗോപാൽ, കെ.കെ. നാരായണൻ, ജനറൽ മാനേജർ എം.ബി. അജിത്കുമാർ,വിവിധ സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.