
തിരുവനന്തപുരം: ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റുകൾ വീണ്ടും മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ തന്നെ നടത്താൻ തീരുമാനം. ഓൺലൈൻ പരീക്ഷ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സുരക്ഷിതമല്ലാത്ത ഓൺലൈൻ സംവിധാനത്തെക്കുറിച്ച് പരാതി വ്യാപകമായിരുന്നിട്ടും കൊവിഡ് പശ്ചാത്തലത്തിൽ സംവിധാനം തുടരുകയായിരുന്നു. 22 മുതൽ പുതിയ ക്രമീകരണം നിലവിൽവരും.ആർ.ടി.ഒ,സബ് ആർ.ടി.ഓഫീസുകളിൽ പരീക്ഷ നടത്തും.
ഓൺലൈൻ പരീക്ഷയിൽ എവിടിരുന്നും പങ്കെടുക്കാമെന്നിരിക്കെ ഓഫീസുകളിൽ പരീക്ഷയ്ക്കെത്തുന്നവർ ഊഴം കാത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥ ഈ നടപടിയിലൂടെ ഉണ്ടാകും.