ktda

കാട്ടാക്കട: കേന്ദ്ര ഗവ.എം.എസ്.എം.ഇ മന്ത്രാലയവും കേരള റൂറൽ ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് മൈക്രോ ഫിനാൻസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ പരിപാടി പദ്മശ്രീ ഡോ.ജെ. ഹരീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ആമച്ചൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രേമകുമാരൻ നായർ, കട്ടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുബ്രഹ്മണ്യ പിള്ള,തൃശൂർ എം.എസ്.എം.ഇ മന്ദ്രാലയം ഇൻവെസ്റ്റിഗേറ്റർ രേഖ, കേർഡ് കോംസ് പ്രസിഡന്റ് പി.ബൈജു, സെക്രട്ടറി ഷീബ,ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര വ്യവസായ മന്ത്രാലയം, സംസ്ഥാന വ്യവസായ വകുപ്പ്, ഖാദി ബോർഡ്, ഉദ്യോഗസ്ഥരും ബാങ്ക് പ്രതിനിധികളും ക്ലാസുകൾ നയിച്ചു.ചടങ്ങിൽ മാതൃക സംരംഭകരായ ഫ്രാൻസിസ് സേവിയർ, അജിത് കുമാർ,അനിൽകുമാർ എന്നിവരെ ആദരിച്ചു.