p




ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് http://admissions.keralauniversity.ac.inൽ. വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്‌മെന്റ് വിവരങ്ങൾ പരിശോധിക്കാം. ഓപ്ഷൻ, പ്രൊഫൈൽ,മാർക്ക് ഇംപ്രൂവ്‌മെന്റ് എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നതിന് 5 വരെ സമയം ഉണ്ടായിരിക്കും. ട്രയൽ അലോട്ട്‌മെന്റിൽ ലഭിച്ച കോളേജുകൾക്കും കോഴ്സുകൾക്കും തുടർന്ന് വരുന്ന അലോട്ട്‌മെന്റിൽ മാറ്റങ്ങൾ വരാവുന്നതാണ്. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്‌ക്കേണ്ടതില്ല.

ടൈംടേബിൾ

മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ പ്രോഗ്രാമുകളുടെ (2020 അഡ്മിഷൻ) ടൈംടേബിൾ വെബ്‌സൈറ്റിൽ.

യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടത്തെ 2018 സ്‌കീം എട്ടാം സെമസ്റ്റർ, ജൂലായ് 2022 ലാബ് പരീക്ഷകൾ ആഗസ്റ്റ് 3 മുതൽ 5 വരെ നടത്തും.

കു​ഫോ​സ് ​പി.​ജി​ ​പ്ര​വേ​ശ​നം:
അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​മു​ദ്ര​പ​ഠ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പി.​ജി​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​ഒ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഓ​പ്ഷ​ൻ​ ​പ​രി​ഗ​ണി​ച്ചാ​ണ് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​പ്ര​വേ​ശ​നം​ ​ല​ഭി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഫീ​സ​ട​ച്ച് ​അ​ഞ്ച് ​മു​ത​ൽ​ ​പ​ത്ത് ​വ​രെ​യു​ള്ള​ ​തീ​യ​തി​ക​ളി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​u​f​o​s.​a​c.​i​n​ ​വെ​ബ്സൈ​റ്റ് ​പ​രി​ശോ​ധി​ക്കു​ക.​ ​ഫോ​ൺ​:​ 0484​ 2701085.