ചേരപ്പള്ളി:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വിതുര ഏരിയ സമ്മേളനം 6 മുതൽ 8 വരെ ആര്യനാട്ടുവച്ച് നടക്കും.6ന് വൈകിട്ട് 4ന് ആര്യനാട് പാലം ജംഗ്ഷനിൽ (എം.സി.ജോസഫൈൻ നഗർ) നടക്കുന്ന പൊതുസമ്മേളനം കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും.അഡ്വ.എസ്.എസ്.ബിന്ദു അദ്ധ്യക്ഷയാകും.എം.ജി.മീനാംബിക,എസ്.പുഷ്പലത, അമ്പിളി,ചന്ദ്രികാരഘു,കൃഷ്ണകുമാരി,ഷംന നവാസ്,അഡ്വ.സരിതാഷൗക്കത്തലി എന്നിവർ പങ്കെടുക്കും.
8ന് രാവിലെ 10.30ന് ആതിരാ ആഡിറ്റോറിയത്തിൽ(ബിന്ദുറാണി നഗർ ) നടക്കുന്ന പ്രതിനിധി സമ്മേളനം അഡ്വ.എ. ഷൈലജാബീഗം ഉദ്ഘാടനം ചെയ്യും.മഹിളാസംഘം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജി.ശാരിക സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.പുഷ്പലത,സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ടി.ഗീതാകുമാരി,സംഘാടകസമിതി ചെയർമാൻ ഇറവൂർ ബി.അശോകൻ,കൺവീനർ ഷംനാനവാസ് എന്നിവർ പങ്കെടുക്കും.