തിരുവനന്തപുരം:ഗുരുഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച വരവിളി കലാ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.നാലു മുതൽ ആറു വയസുവരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ റയാ.എ.എസ് ഒന്നാം സമ്മാനവും ആരവി ആർ. വിഷ്ണു രണ്ടാം സമ്മാനവും നേടി.ഏഴു മുതൽ 10 വയസ് വരെ വിഭാഗത്തിൽ യദുനന്ദ് മോഹനും വൃന്ദ.പി.എസും ഒന്നാം സമ്മാനം കരസ്ഥമാക്കി. ജിയാ വിനിലിനാണ് രണ്ടാം സമ്മാനം. 11 മുതൽ 16 വരെ വിഭാഗത്തിൽ അലീന.എ.പി ഒന്നാം സമ്മാനവും ജ്യോതിഷ്മ.എസ് രണ്ടാം സമ്മാനവും നേടി. ഗുരു ഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരനാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. വി.കെ. പ്രശാന്ത് എം.എൽ.എ വിജയികൾക്കും പങ്കെടുത്ത കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.