
കാട്ടാക്കട:ഔഷധ സേവാ ദിനത്തോടനുബന്ധിച്ച് സുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാട്ടാക്കടയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കർക്കിടക കഞ്ഞി കിറ്റ് വിതരണവും കാട്ടാക്കട ഡി.വൈ.എസ്.പി ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു.സുശ്രുത ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.ശ്രീജ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട സബ് ഇൻസ്പെക്ടർ സുനിൽ ഗോപി,സുശ്രുതജീവനക്കാർ എന്നിവർ സംസാരിച്ചു.ക്യാമ്പിൽ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കർക്കിടക കഞ്ഞി കിറ്റ് വിതരണവും നടത്തി.